കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്താനായി ഗ്രീഷ്മ കഷായത്തിൽ ചേർത്തു നൽകിയ വിഷം 15 എംഎൽ ഉള്ളിൽ ചെന്നാൽ ഉടൻ മരണമടയുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെ മൊഴി. മറുമരുന്നില്ലാത്ത വിഷമാണിതെന്നും ഡോക്ടർ നെയ്യാറ്റിൻകര അഡീഷണൽ സെക്ഷൻ കോടതിയിൽ മൊഴി നൽകി, ഈ കേസില് നിർണ്ണായകമൊഴിയാണ് ഡോക്ടർ ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ വിഷത്തിന്റെ പ്രവർത്തന രീതിയെ കുറിച്ച് ഗ്രീഷ്മ മുൻപ് തന്നെ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയിരുന്നു.
ഈ ഡിജിറ്റൽ രേഖകൾ കോടതി രേഖപ്പെടുത്തിയിരുന്നു. വിഷത്തിന്റെ പ്രവർത്തനരീതി മനസ്സിലാക്കിയിട്ടാണ് അന്ന് രാവിലെ പത്തരയോടെ ഷാരോണിനെ കുടിപ്പിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. 2022 ഓഗസ്റ്റിൽ അമിത അളവിൽ ഗുളികൾ കലർത്തി ജൂസ് ചാലഞ്ച് നടത്തി ഷാരോണിനെ കുടിപ്പിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ കയ്പ്പ് കാരണം ഷാരോൺ അത് തുപ്പിക്കളഞ്ഞിരുന്നു. ജൂസിൽ ഗുളിക കലർത്തുന്ന ദിവസവും ഗ്രീഷ്മ ഇതിന് കുറിച്ച് ഇന്റർനെറ്റിൽ സേർച്ച് ചെയ്യ്തിരുന്നു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ഷാരോണിന്റെയും ,ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽനിന്ന്ഈ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിരുന്നു. ഈ തെളിവുകൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ സമർപിച്ചു. ജഡ്ജി എം.എം.ബഷീറാണ് കേസ് പരിഗണിക്കുന്നത്. കഷായത്തിൽ വിഷം ചേർത്ത് ഷാരോൺ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്.



