പാലക്കാട് ബി ജെ പി സ്ഥാനാർഥി പരാചയപെട്ടാൽ അത് തന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമമെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. സി കൃഷ്ണകുമാര്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുക്കാനാണ് ഇപ്പോൾ നേതൃത്വം ശ്രമിക്കുന്നത്. പാലക്കാട്ട് ബിജെപി ജയിക്കണമെന്നാണ്താൻ ആഗ്രഹിക്കുന്നത്. എന്നാൽ പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ തന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അതിനാലാണ് താൻ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തത് സന്ദീപ് പറയുന്നു.
തന്റെ ആത്മാഭിമാനത്തിനേറ്റ ആഘാതമാണ് ഈ വിഷയം. അത് പരിഹരിക്കാതെ പാപഭാരം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. താന്‍ പോയാലും ഒന്നുമില്ലെന്ന തരത്തില്‍ പറയുന്നവര്‍ അച്ചടക്കം പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടിയെടുക്കേണ്ടത് തന്നെ അപമാനിച്ചവര്‍ക്കെതിരെയാണെന്നും സന്ദീപ് പറയുന്നു. രാഷ്ട്രീയമായി താന്‍ ഇപ്പോഴും ബിജെപിക്കാരനാണ് , ബിജെപി ആരുടെയും സ്വത്തല്ലല്ലോ എന്നും സന്ദീപ് വാര്യർ പറയുന്നു.



