പരസ്യ വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി. സരിന്‍. എന്താണ് തെരഞ്ഞെടുപ്പിനുള്ള കാരണമെന്നതിനെ പറ്റി ജനങ്ങള്‍ക്ക് ബോധ്യമുണ്ട് , ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ട് പി സരിന്‍ പറഞ്ഞു. ജനങ്ങളുടെ മനസിലൊരു തീരുമാനമുണ്ട്. വളരെ ശക്തമായൊരു തീരുമാനമാണത്. വിഷങ്ങളെല്ലാം പഠിച്ച് മനസിലാക്കി തന്നെയാണ് ആ തീരുമാനം. ആ തീരുമാനത്തെ അട്ടിമറിക്കാന്‍ മറ്റൊന്നിനും സാധിക്കില്ല. പി സരിൻ പറഞ്ഞു.
ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമുണ്ടാകണമെന്നും, വിളിച്ചു വരുത്തിയൊരു ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു അതിഥിയെ മാത്രമാണ് വിജയിപ്പിക്കാന്‍ കഴിയുക എന്നതുമാണ്. ആ അതിഥി ഈ ആതിഥേയന്‍ തന്നെയാകുമ്പോള്‍ അവര്‍ക്ക് വലിയ പ്രതീക്ഷകളുമായിരിക്കും. അതുകൊണ്ട് ജനങ്ങളുടെ മനസിലുള്ള ഒരു പരിഹാര നിര്‍ദേശമായിത്തന്നെ ഒരാളുടെ പേരിലേക്ക് എന്നോ എത്തിച്ചേര്‍ന്നു എന്നും സരിൻ പറയുന്നു. പോളിംഗ് ശതമാനം നിലനിര്‍ത്താന്‍ കഴിയുമെന്നും . വോട്ടര്‍മാര്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥി ആരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും സരിൻ പറഞ്ഞു.



