വിഷു പ്രമാണിച്ച് ഭക്തർക്ക് ശബരിമലയിലേക്ക് പ്രത്യേക സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി

വിഷു പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. മേടമാസത്തിലെ പൂജകൾക്കായി 10ന് ശബരിമല നട തുറക്കും. ശേഷം 18ന് നട അടയ്‌ക്കും. കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ഒരുക്കിയിരിക്കുന്നത് ഏപ്രിൽ 10 മുതൽ ഏപ്രിൽ…

വിഷു പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസി. മേടമാസത്തിലെ പൂജകൾക്കായി 10ന് ശബരിമല നട തുറക്കും. ശേഷം 18ന് നട അടയ്‌ക്കും. കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ ഒരുക്കിയിരിക്കുന്നത് ഏപ്രിൽ 10 മുതൽ ഏപ്രിൽ 18 വരെ ആണ്.ഏപ്രില്‍ 10ന് പുലര്‍ച്ചെ നടതുറക്കും.18ന് ദീപാരാധനയോടെ ശബരിമല നട അടയ്‌ക്കും.

നിലയ്‌ക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂര്‍, എരുമേലി എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്‌ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കും.

Leave a Reply