പാനൂർ ബോംബ് സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ നിരപരാധി :എം.വി ഗോവിന്ദൻ

പാനൂർ : പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു നിരപരാതി എന്ന് എം.വി ഗോവിന്ദൻ.ബോംബ് പൊട്ടിത്തെറിച്ചപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ഭാ​ഗമായി രക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനെയാണ് പൊലീസ് അറസ്റ്റ്…

പാനൂർ : പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു നിരപരാതി എന്ന് എം.വി ഗോവിന്ദൻ.ബോംബ് പൊട്ടിത്തെറിച്ചപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്റെ ഭാ​ഗമായി രക്ഷാപ്രവർത്തനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എറണാകുളത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞു.കേസിൽ ഡി വൈ എഫ് ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു,​ മിഥുൻലാൽ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

സിപിഐഎമ്മിന് ബോംബ് നിർമിക്കേണ്ട ആവശ്യമില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.അതേസമയം ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ വീട്ടിൽ പാർട്ടി നേതാക്കൾ പോയതിൽ അസ്വാഭാവികതയില്ലന്നും മനുഷ്യത്വത്തിന്റെ പേരിൽ നടത്തിയ സന്ദർശനമാണെന്നും രാഷ്‌ട്രീയമായി കാണേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് സിപിഎം അനുഭാവി ആണെന്നുള്ള വിവരം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply