ഈ വർഷത്തെ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്. 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണംമാണ് ഇന്ന്. അമേരിക്ക, മെക്സിക്കോ, കാനഡ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.
ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നുപോകുമ്പോളാണ് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഈ സമയത്ത് ആകാശം ഇരുണ്ടിരിക്കും. ഗ്രഹണം നടക്കുമ്പോള് ഭൂമിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ ഒരുക്കങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്.



