കേരളത്തിന് 3000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകി

സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് വീണ്ടും ആശ്വാസം,കേരളത്തിന്3000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേരളം 5000 കോടി ആവശ്യപെട്ടിരുന്നു 3000 കോടി കടമെടുക്കാനാണ് കേന്ദ്രം ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഈ വർഷം…

സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് വീണ്ടും ആശ്വാസം,കേരളത്തിന്3000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേരളം 5000 കോടി ആവശ്യപെട്ടിരുന്നു 3000 കോടി കടമെടുക്കാനാണ് കേന്ദ്രം ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.

ഈ വർഷം 37000 കോടി രൂപയാണ് വായ്പാ പരിധി നിശ്ചിയിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് കേരളം കടം എടുത്തിരിക്കുന്നത്.കടമെടുക്കാൻ അനുവദിച്ചതുക വായ്പാ പരിധിയിൽ നിന്നും കുറയ്ക്കും. അതേസമയം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നൽകിയ ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. മാർച്ചിൽ 13,608 കോടി രൂപ കടമെടുക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

അതേസമയം ക്ഷേമപെന്‍ഷന് പണം കണ്ടെത്താന്‍ സഹകരണബാങ്കുകളില്‍ നിന്ന് 2000 കോടിരൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകള്‍ക്ക് നല്‍കാനുണ്ട്.

Leave a Reply