ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസ് ; രണ്ട് മുഖ്യപ്രതികൾ അറസ്റ്റില്‍

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസ് രണ്ട് മുഖ്യപ്രതികള്‍ അറസ്റ്റില്‍. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് പിടിയിലായത് . മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. വ്യാജ പേരുകളില്‍ പ്രതികള്‍…

ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസ് രണ്ട് മുഖ്യപ്രതികള്‍ അറസ്റ്റില്‍. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് പിടിയിലായത് . മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. വ്യാജ പേരുകളില്‍ പ്രതികള്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു.പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

ഈ വർഷം ജനുവരി മാസം മുസാവിർ ഹുസൈൻ ചെന്നൈയിലുണ്ടായിരുന്നതായി എൻഐഎ സംഘം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ അടുത്ത സുഹൃത്താണ് അബ്ദുൾ മതീൻ. തമിഴ്‌നാട് പൊലീസ് ഇൻസ്‌പെക്ടർ കെ വിൽസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. രാമേശ്വരം കഫേ സ്ഫോടന കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മസ് മുനീർ, മുസമ്മിൽ ഫരീഫ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ.

Leave a Reply