ബൈജൂസ് സി.ഇ.ഒ അർജുന്‍ മോഹന്‍ രാജിവെച്ചു

ബൈജൂസിന്റെ സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു. സിഇഒ ചുമതല ഏറ്റെടുത്ത് കേവലം ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് രാജി. കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും ഇനി അർജുന്‍ വഹിക്കുകയെന്നും മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു. ബൈജൂസിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ…

ബൈജൂസിന്റെ സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു. സിഇഒ ചുമതല ഏറ്റെടുത്ത് കേവലം ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് രാജി. കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും ഇനി അർജുന്‍ വഹിക്കുകയെന്നും മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു.
ബൈജൂസിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ അർജുന്‍ മികച്ച പ്രവർത്തനമാണ് നല്‍കിയത് എന്നും . അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നു എന്നും . തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം പ്രതീക്ഷിക്കുന്നു എന്നും .ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി ബൈജൂസിന്റെ വിവിധ ഓഫിസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂട്ടിയിരുന്നു. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടിയത്. മുംബൈ, പുണെ, ഡെല്‍ഹി, ഗുരുഗ്രാം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫിസുകള്‍ ഇത്തരത്തില്‍ പൂട്ടും എന്നാണ് റിപ്പോർട്ട്.

Leave a Reply