കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. പ്രഭാഷകനും എഴുത്തുകാരനുമായ ആര്‍. രമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തില്‍ ദർശനത്തിന് എത്തിയത്. പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലേക്ക് എത്തിയത്. ആദ്യം കുടജാത്രിയിൽ എത്തിയ ശേഷമാണ് മോഹൻലാൽ ക്ഷേത്രദർശനം നടത്തിയത്.
മൂകാംബിക ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ കെ.എന്‍ സുബ്രഹ്മണ്യ അഡിഗയുടെ കാര്‍മികത്വത്തില്‍ കൊടിമരച്ചുവട്ടില്‍ പ്രത്യേക പൂജകളും നടന്നു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ രാമാന്ദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.