മലപ്പുറത്ത് കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ കോഴി ഫാമില്‍നിന്നാണ് പ്രതി പിടിയിലായത്. ഇയാളില്‍നിന്നും വില്പനക്കായി സൂക്ഷിച്ച 1.4 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
You must be logged in to post a comment Login