സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത; പാലക്കാട് ഉഷ്ണതരം​ഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര…

സംസ്ഥാനത്ത് ചൂട് കൂടാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 25 മുതൽ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഏപ്രിൽ 25 മുതൽ 29 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply