ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വെണ്‍മണി പുന്തല പൊയ്കയില്‍ ശ്രൂതിലയം വീട്ടില്‍ ഷാജി ജനാര്‍ദനെയാണ്(60) ഭാര്യ ദീപ്തിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.