തിരുവനന്തപുരം:സൈഡ് നൽകാത്തതിനെ ചൊല്ലി മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന ബസിന്റെ യാത്ര തടസപ്പെടുത്തി മേയറുടെ കാർ നിർത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ഇതോടെ സിഗ്നലിൽ വാഹനം നിർത്തിയപ്പോഴാണ് മേയറും എംഎൽഎയും ഡ്രൈവറോട് സംസാരിച്ചതെന്നും, ബസിലെ യാത്രക്കാരെ മേയറും ഭർത്താവായ എംഎൽഎ സച്ചിൻദേവും ചേർന്ന് ഇറക്കിവിട്ടിട്ടില്ല എന്നും, ഡ്യൂട്ടി തടസപ്പെടുത്തുന്ന തരത്തിൽ മേയർ വാഹനം ഇട്ടില്ലെന്നായിരുന്നു എന്നാണ് പൊലീസിന്റെയും മേയറുടെയും വാദം.
എന്നാൽ സീബ്രാ ലൈനിൽ ബസിന് മുന്നിൽ കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസിന്റെ യാത്ര തടഞ്ഞുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മുൻഭാഗത്ത് വാഹനം ഇട്ടെന്നും പിന്നീട് അത് മാറ്റുകയും ചെയ്തുവെന്നാണ് ഇന്ന് മേയർ ആര്യ പറഞ്ഞത്. ഇതിനെയെല്ലാം തകിടം മറിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ്കുമാർ അറിയിച്ചു.



