സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ കെ എസ് ഇ ബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്.…

സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ കെ എസ് ഇ ബി ഇന്ന് ഉന്നതതല യോഗം ചേർന്നേക്കും. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. വൈദ്യുതിയുടെ പീക്ക് സമയ ആവശ്യകതയും രെക്കോർഡിലെത്തി. 5646 മെഗാവാട്ടാണ് പീക്ക് സമയത്തെ ആവശ്യകത.

വർലോഡിങ് കാരണമാണ് പലയിടത്തും അപ്രതീക്ഷിത ലോയ്ഡ്‌ഷെഡിങ് ഏർപ്പെടുത്തേടി വരുന്നത് എന്ന് കെഎസ്ഇബി അറിയിച്ചു. ഇതുവരെ 700 ൽ അധികം ട്രാൻസ്ഫോർമറുകൾക്കു തകരാർ സംഭവിച്ചിട്ട് ഉണ്ട് . വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

Leave a Reply