ഡൽഹി മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്ക്കും മറ്റ് നാല് പേർക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിയാഴ്ച പുതിയ കുറ്റപത്രം സമർപ്പിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളുടെ കൂട്ടത്തിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ പേരുമുണ്ട്.
കേസിൽ ഇഡി സമർപ്പിക്കുന്ന ഏഴാമത്തെ കുറ്റപത്രമാണിത്. കവിതയെ കൂടാതെ ഗോവ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ ഫണ്ട് മാനേജർ ചാൻപ്രീത് സിംഗ്, ദാമോദർ ശർമ, പ്രിൻസ് കുമാർ, അരവിന്ദ് സിംഗ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ കേസുമായി ബന്ധപ്പെട്ട് കെജ്രിവാൾ, കവിത, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരടക്കം 18 പേരെയാണ് അറസ്റ്റ് ചെയ്തത്. സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോൾ കെജ്രിവാളിനും ഇടക്കാല
ജാമ്യം അനുവദിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വിചാരണക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് കവിത വ്യാഴാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. ഇഡി കേസിൽ ജുഡീഷ്യൽ കസ്റ്റഡി മെയ് 14 വരെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കസ്റ്റഡി മെയ് 20 വരെയും കോടതി നീട്ടി.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ മാർച്ച് 15 ന് ഹൈദരാബാദിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്യുകയും തുടർന്ന് മാർച്ച് 23 വരെ സിബിഐ കസ്റ്റഡിയിൽ വിടുകയും ചെയ്തു. തുടർന്ന് ഏപ്രിൽ 11ന് സി. ബി. ഐ അവരെ അറസ്റ്റ് ചെയ്തു.
You must be logged in to post a comment Login