പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാജ്ഭവൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പന്തീരങ്കാവ് വിഷയം ഇന്നലെയാണ് ശ്രദ്ധിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോവുന്നത് തീരുമാനിക്കും. സംഭവം സമൂഹത്തിന് നാണക്കേടാണ്.
സംഭവം സമൂഹത്തിന് നാണക്കേടാണ്. അതിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എങ്ങനെയാണ് ഇങ്ങനെ മനുഷ്യത്വം ഇല്ലാതെ പെരുമാറാൻ കഴിയുന്നതെന്നും ഗവർണർ ചോദിച്ചു.
പ്രതിയായ രാഹുൽ പി.ഗോപാൽ (29) രാജ്യം വിട്ടതായാണ് സൂചന. ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കർണാടകയിലാണെന്ന് കണ്ടെത്തിയിരുന്നു. സിങ്കപ്പൂരിലേക്ക് കടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണ സംഘം പന്തീരാങ്കാവിലെ വീട്ടിലെത്തി സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തിരുന്നു.