മസാല ബോണ്ട് കേസ്; ഇ ഡിക്ക് വീണ്ടും തിരിച്ചടി അപ്പീലിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി

മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി തോമസ് ഐസകിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തോമസ് ഐസക്കിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. തെരെഞ്ഞെടുപ്പ് കഴിയും വരെ തോമസ്…

മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി തോമസ് ഐസകിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തോമസ് ഐസക്കിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. തെരെഞ്ഞെടുപ്പ് കഴിയും വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ അപ്പീലിലാണ് ഡിവിഷൻ
ബെഞ്ച് ഉത്തരവ്.

ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ഹർജിയിൽ ഇനി സിം​ഗിൾ ബെഞ്ച് തന്നെ വാദം കേൾക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

Leave a Reply