ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അപേക്ഷ സുപ്രീം കോടതി തള്ളി

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യാപേക്ഷ 7 ദിവസത്തേക്ക് നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കഴിഞ്ഞ മാസം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുകയും അവസാന…

delhi high court stay kejriwal bail

മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യാപേക്ഷ 7 ദിവസത്തേക്ക് നീട്ടണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി പരിഗണിക്കില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി കഴിഞ്ഞ മാസം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുകയും അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് ജൂൺ രണ്ടിന് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടക്കാല ജാമ്യം നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ ഹര്‍ജി സമർപ്പിച്ചിരുന്നു. അറസ്റ്റിന് ശേഷം താൻ 7 കിലോ ഭാരം കുറച്ചതായി കെജ്രിവാൾ ഹർജിയിൽ അവകാശപ്പെട്ടു. ഇത് മാത്രമല്ല, അദ്ദേഹത്തിന്റെ കെറ്റോൺ ലെവലും വർദ്ധിച്ചു എന്നും അവകാശപ്പെട്ടു . അത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി കെജ്രിവാൾ ഏഴ് ദിവസത്തെ സമയം ആവിശ്യപെട്ടത്. ഈ അപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്.

Leave a Reply