വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇന്നലെ ഉച്ചയ്ക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലില്‍ നിന്ന് ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. ഇതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ചാത്തമംഗലം സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത്, എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ആരാധ്യയുടെ നില ഗുരുതരമാണ്. സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ് ആരാധ്യ. ഭക്ഷ്യ വിഷബാധയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ വൈത്തിരിയിലെ ബാംബു റെസ്റ്ററന്റ് അടപ്പിച്ചു.



