ജലക്ഷാമം; ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ഡൽഹിയിലെ കടുത്ത ജലക്ഷാമത്തിനിടയിൽ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒരു മാസത്തേക്ക് അധിക ജലവിതരണം ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തെയും സുപ്രീം കോടതിയെയും സമീപിച്ചു. കടുത്ത ചൂടിനിടയിൽ ദേശീയ തലസ്ഥാനത്ത് വെള്ളത്തിന്റെ…

ഡൽഹിയിലെ കടുത്ത ജലക്ഷാമത്തിനിടയിൽ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഒരു മാസത്തേക്ക് അധിക ജലവിതരണം ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തെയും സുപ്രീം കോടതിയെയും സമീപിച്ചു. കടുത്ത ചൂടിനിടയിൽ ദേശീയ തലസ്ഥാനത്ത് വെള്ളത്തിന്റെ ആവശ്യം വർദ്ധിച്ചതായി ഡൽഹി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.

“ഡൽഹി ദൈനംദിന ആവശ്യത്തിനായി യമുന നദിയിൽ നിന്നുള്ള വെള്ളത്തെ വളരെയധികം ആശ്രയിക്കുന്നു. എന്നാൽ, യമുനാനദിയിൽ ആവശ്യമായ അളവിൽ ഹരിയാന വെള്ളം തുറന്നുവിടാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വസീറാബാദ് ബാരേജിൽ ജലനിരപ്പ് ഗണ്യമായി കുറയുന്നുണ്ടെന്ന് കേന്ദ്ര ജലമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. മാത്രമല്ല, ഡൽഹിയിലെ താപനില 50 ഡിഗ്രിയോളം എത്തിയിട്ടുണ്ട്. ഇത് വെള്ളത്തിന്റെ ആവശ്യം കൂടുതൽ വർദ്ധിപ്പിച്ചു എന്നും കൂട്ടിച്ചേർത്തു.

Leave a Reply