മുഖ്യമന്ത്രി പിണറയി വിജയനെതിരെ കടുത്ത വിമർശനവുമായി എത്തുകയാണ് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയും കേരളാ കോൺഗ്രസ് (എം) മുതിർന്ന അംഗവുമായ തോമസ് ചാഴികാടൻ. മുഖ്യമന്ത്രി എടുത്ത ചില നിലപാടുകൾ ആണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായത്.
കോട്ടയത്തു നടന്ന പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വച്ചായിരുന്നു വിമർശനം. പാലായിൽ നടന്ന നവ കേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്നും ചാഴികാടൻ യോഗത്തിൽ ഉന്നയിച്ചു.
മണ്ഡലത്തിലെ സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ചാഴികാടൻ യോഗത്തിൽ ആവശ്യപ്പെട്ടു.



