ഡൽഹിയിൽ വീടിനു തീപിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

വീടിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേർ ശ്വാസം മുട്ടി മരിച്ചു. പുലർച്ചെ 3.30 ഓടെയാണ് സംഭവം. ഇൻവെർട്ടറിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ച ഉടൻ തന്നെ രണ്ട്…

വീടിന് തീപിടിച്ചതിനെ തുടർന്ന് ഡൽഹിയിൽ ഒരു കുടുംബത്തിലെ നാല് പേർ ശ്വാസം മുട്ടി മരിച്ചു.
പുലർച്ചെ 3.30 ഓടെയാണ് സംഭവം. ഇൻവെർട്ടറിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ച ഉടൻ തന്നെ രണ്ട് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ അഗ്നിശമന സേന ഗേറ്റ് തകർത്താണ് അകത്ത് കയറിയത്.

ഏതാനും മിനിറ്റുകൾക്കുള്ളിൽ തീ അണച്ചെങ്കിലും വീടിനുള്ളിൽ പുക നിറഞ്ഞിരുന്നു. നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രേം നഗറിൽ ഹീരാ സിംഗ് കക്കർ (48), ഭാര്യ നീതു (40), മക്കളായ റോബിൻ (22), ലക്ഷയ് (21) എന്നിവരാണ് മരിച്ചത്. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചത്.

Leave a Reply