ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഭീകരർക്കായി പൊലീസും സൈന്യവും സംയുക്തമായി ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചിൽ പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
ജൂൺ 11ന് ചത്തർഗല്ലയിലെ ചെക്ക് പോസ്റ്റിന് നേർക്ക് നടന്ന ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തൊട്ടടുത്ത ദിവസം ഗാണ്ടോ മേഖലയിൽ നടന്ന വെടിവെപ്പിൽ ഒരു പൊലീസുകാരനും പരിക്കേറ്റു. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.