പാര്‍ലമെന്റില്‍ നിന്നും ചെങ്കോല്‍ നീക്കം ചെയ്ത് ആ സ്ഥാനത്ത് ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോലിന് ജനമാധിപത്യത്തില്‍ സ്ഥാനമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍കെ ചൗധരി. ചെങ്കോൽ രാജവാഴ്ചയുടെ അരാജകത്വത്തിന്റെ പ്രതീകം ആണെന്നും എംപി ആരോപിച്ചു.
രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് പാർലമെന്റിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചത്. ചെങ്കോൽ എന്നാൽ രാജാക്കന്മാരുടെ ദണ്ഡ് ആണ്. രാജവാഴ്ചയുടെ അരാജകത്വത്തിന്റെ പ്രതീകം ആണ് ചെങ്കോൽ. അതിനാൽ പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കം ചെയ്യണം. രാജഭരണത്തില്‍ നിന്നും രാജ്യം സ്വതന്ത്രമായിട്ട് പതിറ്റാണ്ടുകളായി. ജനാധിപത്യം സംരക്ഷിക്കാന്‍ ചെങ്കോല്‍ മാറ്റി ഭരണഘടന വയ്ക്കണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.