ജർമ്മനിയിൽ താമസിക്കുന്ന വിദേശികൾക്ക് ഇപ്പോൾ അവരുടെ യഥാർത്ഥ പൗരത്വo ഉപേക്ഷിക്കാതെ തന്നെ വേഗത്തിൽ ജർമ്മൻ പൗരത്വo നേടാനാകുമെന്ന് ഷെഞ്ചൻ വിസയുടെ റിപ്പോർട്ടിൽ പറയുന്നു. ജര്‍മൻ സർക്കാർ ആവിഷ്ക്കരിച്ച പുതിയ പൗരത്വ പരിഷ്കാരങ്ങള്‍ 2024 ജൂണ്‍ 27 മുതലാണ് പ്രാബല്യത്തില്‍ വന്നത്.
പുതിയ പൗരത്വ നിയമം ജര്‍മനിയിലെ വിദേശികൾക്ക് ഒന്നിലധികം പൗരത്വങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ജര്‍മൻ പൗരത്വത്തിന് അപേക്ഷിക്കാൻ അനുമതി നൽകുന്നു. ജര്‍മൻ പൗരന്മാരെ വിവാഹം കഴിച്ച വിദേശികൾക്ക്, ജര്‍മൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലയളവ് നാല് വർഷമായി കുറച്ചു. മികച്ച തൊഴിൽ പ്രകടനം കാണിക്കുന്ന, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, സാമ്പത്തികമായി സ്വയം പിന്തുണയുള്ള, ജര്‍മൻ ഭാഷ ഉയർന്ന പ്രാവീണ്യത്തിൽ സംസാരിക്കുന്ന ആളുകൾക്ക്, സ്വദേശിവൽക്കരണ കാലയളവ് മൂന്ന് വർഷമായി ചുരുക്കി. ജര്‍മനിയിൽ വിദേശ മാതാപിതാക്കൾക്ക് ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ പൗരത്വം നിലനിർത്തിക്കൊണ്ട് ജര്‍മൻ പൗരത്വം നേടാം.
ഒരേ മൂല്യങ്ങൾ പങ്കിടുകയും എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്യുന്ന ജർമ്മനിയിൽ താമസിക്കുന്ന എല്ലാ വിദേശികൾക്കും ഇപ്പോൾ കൂടുതൽ വേഗത്തിൽ ജർമ്മൻ പൌരത്വം നേടാൻ കഴിയുമെന്ന് ജർമ്മനിയുടെ ആഭ്യന്തര മന്ത്രി നാൻസി ഫേസർ പറഞ്ഞു.



