ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു. ഹിന്ദു എന്ന് സ്വയം പറയുന്നവർ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുലിന്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു.
രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പരാമർശങ്ങൾ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പരാമർശിച്ചിരുന്നു. എന്നാൽ ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തിൽ ഒരു പരാമർശവും രാഹുൽഗാന്ധി നടത്തിയിട്ടില്ല എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.



