ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 38 സ്കൂൾ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം

കാസർകോട്: കാഞ്ഞങ്ങാട് സ്കൂളിനു സമീപത്തെ ആശുപത്രിയിൽനിന്നുള്ള ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 38 സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികൾ അപകട…

കാസർകോട്: കാഞ്ഞങ്ങാട് സ്കൂളിനു സമീപത്തെ ആശുപത്രിയിൽനിന്നുള്ള ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 38 സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്.

കുട്ടികൾ അപകട നില തരണം ചെയ്‌തിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. കറണ്ട് പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു. ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്.

കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply