യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയ സാധ്യത കണക്കിലെടുത്ത് ജോ ബൈഡൻ പിൻമാറണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയിലെ മുൻനിര നേതാക്കൾ.ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് ഞായറാഴ്ച സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്.
ഡെമോക്രാറ്റിക് ടിക്കറ്റിൽ ബൈഡൻ മത്സരിച്ചാൽ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെ കുറിച്ചും സഭയുടെ ഭൂരിപക്ഷം വീണ്ടെടുക്കാനുള്ള പാർട്ടിയുടെ സാധ്യതകളെ കുറിച്ചും ഉള്ള ആശങ്കകളാണ് ചർച്ചയിൽ ഉയർന്നത്. അതെ സമയം ബൈഡൻ മത്സരരംഗത്ത് നിന്ന് പിൻമാറണമെന്നത് സംബന്ധിച്ച് ജെഫ്രീസ്
നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്ത് കൊണ്ടുവരണം എന്നും ഭൂരിപക്ഷം പേരും ആവിശ്യപെട്ടു. അതെ സമയം മത്സരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി താനാണെന്നും നൂറ് ശതമാനം ജയസാധ്യതയുണ്ടെന്നുമാണ് ബൈഡൻ അവകാശപ്പെടുന്നത്.