മഹാരാഷ്ട്രയിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ഹിംഗോലി, നന്ദേഡ്, പർഭാനി, ഛത്രപതി സംഭാജിനഗർ, വാഷിം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ…

മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ഹിംഗോലി, നന്ദേഡ്, പർഭാനി, ഛത്രപതി സംഭാജിനഗർ, വാഷിം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.14നുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഹിംഗോളിയിലെ കലംനൂരി താലൂക്കിലെ രാമേശ്വർ തണ്ട ഗ്രാമത്തിലാണെന്ന് നന്ദേഡ് ജില്ല അധികൃതർ അറിയിച്ചു.

ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ, ഷീറ്റ് വിരിച്ച വീടുകളുടെ മേൽക്കൂരയിൽ കല്ലുകൾ വെച്ചിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ നന്ദേഡ് ജില്ലാ ഭരണകൂടം നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply