വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു, യാത്രക്കാരെ അടിയന്തരമായി ഇറക്കി

റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയ‍ലൈൻസിൽ നിന്ന്പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. പാകിസ്താനിലെ…

റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയ‍ലൈൻസിൽ നിന്ന്പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. പാകിസ്താനിലെ പെഷവാറിൽ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത്. ആർക്കും പരിക്കുകളില്ല. 276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണ്.

വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെടുകയായിരുന്നുവെന്ന് സൗദി എയ‍ലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply