നിരവധിയാളുകളിൽ നിന്ന് നിക്ഷേപം; ബോബി ചെമ്മണ്ണൂരിനെതിരെ ഇ ഡി അന്വേഷണം

ബിസിനസ് രാജാവ് ബോബി ചെമ്മണ്ണൂരിനെതിരെ ഇ ഡി അന്വേഷണം.ആയിര കണക്കിനു കോടികളുടെ ഇടപാടുകളുടെ സ്രോതസ് അന്വേഷിക്കുകയാണ്‌. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുo. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും…

ബിസിനസ് രാജാവ് ബോബി ചെമ്മണ്ണൂരിനെതിരെ ഇ ഡി അന്വേഷണം.ആയിര കണക്കിനു കോടികളുടെ ഇടപാടുകളുടെ സ്രോതസ് അന്വേഷിക്കുകയാണ്‌. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുo. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്.

തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിൻ്റെ ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു. നിലവിൽ ബോബി ചെമ്മണ്ണൂരിനെതിരെ യാതൊരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. അത്തരത്തിൽ വല്ല കേസും ഉയർന്നുവരുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Leave a Reply