യോഗിക്കെതിരെ ബിജെപിയിൽ പടയൊരുക്കം

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ ബിജെപിയിൽ പടയൊരുക്കം. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ്, സംസ്ഥാനത്ത് പെട്ടന്നുണ്ടായ ഭരണവിരുദ്ധ വികാരത്തിന്റെ കാരണം ആരാഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്…

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ ബിജെപിയിൽ പടയൊരുക്കം. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ്, സംസ്ഥാനത്ത് പെട്ടന്നുണ്ടായ ഭരണവിരുദ്ധ വികാരത്തിന്റെ കാരണം ആരാഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തു നൽകി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്നതടക്കമുള്ള പരാതിയാണ് ഇവർ ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാർ സംവിധാനങ്ങൾ പാർട്ടിക്കെതിരായിരുന്നുവെന്ന വിമർശനം നേരത്തെ നേതാക്കൾ ഉയർത്തിയിരുന്നു.

സംസ്ഥാനത്ത് വരാനിരിക്കുന്ന 10 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ വിളിച്ച ഉന്നതതല യോഗത്തിനു മുന്നോടിയായി കേശവ് പ്രസാദ് മൗര്യ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയയുമായി കൂടിക്കാഴ്ച നടത്തി.

Leave a Reply