ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളംതെറ്റി. വ്യാഴാഴ്ച ഉച്ചക്ക് 2.35 ഓടെയാണ് ട്രെയിന്റെ പാളം തെറ്റിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 12 കോച്ചുകൾ പാളം തെറ്റി. മങ്കപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം.2 പേർ മരിച്ചു, 25ഓളം പേർക്ക് പരുക്കേറ്റു.
മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകൾക്കിടയിൽ പിക്കൗരയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച രാത്രി 11.35-നാണ് ചണ്ഡീഗഡിൽനിന്നും ട്രെയിൽ പുറപ്പെട്ടത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകരെയും ദുരിതാശ്വാസ പ്രവർത്തകരെയും ഉടൻ വിന്യസിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.