രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല, സിപിഐഎം തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം- ബിനോയ് വിശ്വം

രണ്ടാം എൽ.ഡി.എഫ്.സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം. ജനങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ മുന്നറിയിപ്പാണ് തോല്‍വി. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രതീക്ഷയ്ക്കൊത്ത്…

രണ്ടാം എൽ.ഡി.എഫ്.സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം. ജനങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയ മുന്നറിയിപ്പാണ് തോല്‍വി. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.

എൻ.ഇ.ബാലറാം-പി.പി.മുകുന്ദൻ അനുസ്മരണം മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരാജയം വിഷമമുണ്ടാക്കുന്നതാണെങ്കിലും എല്ലാത്തിന്റെയും അവസാനമല്ല.സി.പി.ഐ.യെ സംബന്ധിച്ച് ജനങ്ങൾ മാത്രമാണ് യജമാനൻമാർ. ബി.ജെ.പി.യെ എതിർക്കാൻ മതേതരകക്ഷികളുടെ വിശാലവേദി വേണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് സി.പി.ഐ. ആണ്. രാജ്യത്തെ കാൽക്കീഴിലാക്കാൻ ശ്രമിച്ച ബി.ജെ.പി.യെ ജനം പരാജയപ്പെടുത്തിയെന്നും അനുസ്മരണ ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു.

Leave a Reply