വിവാദ നീക്കവുമായി അസം സർക്കാർ; ലവ് ജിഹാദ് കേസിൽ ജീവപര്യന്തം ഉറപ്പുവരുത്തുന്ന നിയമം ഉടൻ

വീണ്ടും വിവാദ നീക്കവുമായി അസം സർക്കാർ. ലൗ ജിഹാദ് കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമ നിർമ്മാണത്തിന് നടപടി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന ബിജെപി…

വീണ്ടും വിവാദ നീക്കവുമായി അസം സർക്കാർ. ലൗ ജിഹാദ് കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമ നിർമ്മാണത്തിന് നടപടി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുവാഹത്തിയിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘തെരഞ്ഞെടുപ്പ് സമയത്ത് നമ്മൾ ലൗ ജിഹാദിനെ കുറിച്ച് സംസാരിച്ചിരുന്നു. വരും ദിവസങ്ങളിൽ ലവ് ജിഹാദ് കേസുകൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകുന്ന പുതിയ നിയമം കൊണ്ടുവരും’ അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിൽ വ്യാജ പേരുകളിൽ അക്കൗണ്ട് തുടങ്ങി പെൺകുട്ടികളെ വശീകരിക്കുകയാണ്, വിവാഹം കഴിച്ച ശേഷമാണ് പലരും സത്യം തിരിച്ചറിയുന്നതെന്നും അസമിൽ ഇത് വ്യാപകമാണെന്നും. സംസ്ഥാനത്ത് മുസ്‍ലിംകൾക്ക് ഭൂമി വിൽപന നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Leave a Reply