പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു .അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞു.
വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ നേരിട്ടു പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. വയനാട് ഉണ്ടായ ദുരന്തം കേരളത്തിന്റെ മാത്രം ദുഃഖമല്ല . യുപിയിലെ മഥുരയില്‍ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ വയനാടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, ദുരിതബാധിതര്‍ക്കുള്ള സഹായധനമായി 5.10 ലക്ഷം രൂപ സ്വരൂപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.



