ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ നിയോഗിച്ചു.ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സർക്കാരിനെ നയിക്കാൻ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്.
യൂനസിൻ്റെ നേതൃത്വത്തിൽ ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. ഇടക്കാല സർക്കാരിൽ ഉൾപ്പെടുത്താൻ 10-14 പ്രമുഖരുടെ പേരു വിവരങ്ങൾ അടങ്ങിയ പട്ടിക നൽകിയതായും നേതാക്കൾ പറഞ്ഞു. മുഹമ്മദ് യൂനുസിന് മുഖ്യ ഉപദേഷ്ടാവ് എന്ന പദവി ഉണ്ടായിരിക്കുമെന്ന് സ്റ്റുഡന്റ്‌സ് എഗെയ്‌നസ്റ്റ് ഡിസ്‌ക്രിമിനേഷന്‍ നേതാവ് (എസ്എഡി) നാഹിദ് ഇസ്ലാം പറഞ്ഞു.



