ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ യാത്രാ പദ്ധതികൾക്ക് തടസ്സം നേരിട്ടതിനെ തുടർന്ന് ഏതാനും ദിവസം ഡൽഹിയിൽ താമസിക്കാൻ ഒരുങ്ങുകയാണ്. തിങ്കളാഴ്ച രാജ്യം വിട്ടശേഷം ലണ്ടനിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. സാധ്യമായ ഒരു അന്വേഷണത്തിനും എതിരെ യുകെയിൽ നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ബ്രിട്ടീഷ് സർക്കാർ സൂചിപ്പിച്ചിരിക്കുകയാണ്.
“ആവശ്യമുള്ള ആളുകൾക്ക് സംരക്ഷണം നൽകുന്നതിൽ യുകെയ്ക്ക് അഭിമാനകരമായ റെക്കോർഡുണ്ട്. എന്നിരുന്നാലും, അഭയം തേടുന്നതിനോ താൽക്കാലിക അഭയം തേടുന്നതിനോ ആരെയെങ്കിലും യുകെയിലേക്ക് പോകാൻ അനുവദിക്കുന്നതിന് വ്യവസ്ഥയില്ല. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമുള്ളവർ അവർ എത്തുന്ന ആദ്യത്തെ സുരക്ഷിത രാജ്യത്ത് അഭയം തേടണം-അതാണ് സുരക്ഷയിലേക്കുള്ള ഏറ്റവും വേഗതയേറിയ മാർഗം “, യുകെ ഹോം ഓഫീസ് അറിയിച്ചു.
മുമ്പ് 2 പാക്കിസ്ഥാൻ മുൻ പ്രസിഡന്റ്മാർക്ക് ബ്രിട്ടൻ രാഷ്ട്രീയ അഭയം നല്കിയിരുന്നു. അതുപോലെ ഇന്ത്യ വെറുക്കുന്ന ഖലിസ്ഥാൻ നേതാക്കൾക്കും ബ്രിട്ടൻ അഭയം നൽകിയിരുന്നു, ഇങ്ങനെയുള്ള ഈ രാജ്യം ഇപ്പോൾ ഒരു തിരുത്തൽ നടത്തുകയാണ്. ബ്രിട്ടനിൽ അഭയാർഥികൾ ആയി എത്തിയ മുസ്ളീം വിഭാഗക്കാർ അവിടുത്തേ തദ്ദേശിയർക്കെതിരായി ആക്രമവും കലാപവും ഉണ്ടാക്കുന്നു. ഇസ്ളാമിക ബ്രിട്ടൻ എന്ന ആശയം പ്രചരിപ്പിക്കുന്നു. മത അടിസ്ഥാനത്തിലുള്ള സമൂഹം നിർമ്മിക്കാൻ വലിയ നീക്കങ്ങൾ നടത്തുന്നു. അതുകൂടത് ബ്രിട്ടൻ ഈ അടുത്തകാലത്തു കത്താൻ കാരണം അഭയാർഥികൾ ഉണ്ടാക്കിയ വിഷയത്തിൽ ആയിരുന്നു,അഭയാർഥികളേ സ്വീകരിക്കുന്നതിനെതിരെ ബ്രിട്ടനിൽ ഇപ്പോൾ കലാപം നടക്കുകയാണ്. അതിനാൽ തന്നെ ബ്രിട്ടനിലെ ജന വികാരത്തിന് എതിരാണ് ഷെയ്ഖ് ഹസീനയെ സ്വീകരിക്കൽ.



