സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടം വിശദീകരിക്കുന്ന പരസ്യം മറ്റ് സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കും. 90 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം 5 സംസ്ഥാനങ്ങളിലെ തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുക.
100 തീയറ്ററുകളിലാണ് പരസ്യം പ്രദർശിപ്പിക്കുന്നത്. ഇതിനായി 18,19, 843 രൂപ അനുവദിച്ച് ഉത്തരവിറക്കി. കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തീയേറ്ററുകളിലാണ് പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുക.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് സംസ്ഥാന സർക്കാരിന്റെ പരസ്യങ്ങൾക്കും നവകേരള സദസിന്റെ ഹോർഡിംഗുകൾ വക്കുന്നതിനും പണം ചെലവാക്കിയതിന് വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു.



