‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇടതുപക്ഷ സർക്കാരിന്റെ പൊലീസിന്‍റേതാണ്, യുഡിഎഫിന്‍റെ പൊലീസിന്റയല്ല- കെ സുധാകരൻ

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഐഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.…

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും പൊലീസ് കേസെടുക്കാന്‍ മടിക്കുന്നത് ഈ ഗൂഢാലോചനയില്‍ പങ്കാളികളായ സിപിഐഎം നേതാക്കളെ സംരക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

അവസാനതുള്ളി രക്തം ചൊരിയേണ്ടി വന്നാലും പോരാടുമെന്ന് കെ സുധാകരൻ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ യു.ഡി.എഫ് പ്രചരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മാണ് ആദ്യം കാഫിർ സ്ക്രീൻ ഷോട്ട് വലിയ ചർച്ചയാക്കിയത്. എന്നാൽ കേസിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് സി.പി.എമ്മിനുനേരയും.

സി.പി.എമ്മിനായി സൈബർ രംഗത്ത് പ്രവർത്തിക്കുന്നവരാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ഡി.വൈ.എഫ്.ഐ നേതാവിലെത്തി നിൽക്കുന്നതും പരസ്യമായതോടെ പാർട്ടി നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്.

Leave a Reply