തൃശൂർപൂരം പഴയ പെരുമയോടെ നടത്തും, വെടിക്കെട്ടിലെ അപാകതകൾ പരിഹരിക്കും- സുരേഷ് ഗോപി

തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിത്യത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഒഴിവാക്കി പഴയ രീതിയിൽ വെടിക്കെട്ട് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പൂരം ആസ്വദിക്കാനുള്ള…

Suresh gopi

തൃശൂര്‍പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിത്യത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഒഴിവാക്കി പഴയ രീതിയിൽ വെടിക്കെട്ട് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പൂരം ആസ്വദിക്കാനുള്ള ദൂരപരിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ യോ​ഗം ചേരുമെന്നും പ്രശ്നങ്ങൾ ഒഴിവാക്കി പഴയ രീതിയിൽ വെടിക്കെട്ട് നടത്താനാണ് ഉദ്ദേശിക്കുന്നെതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ജനങ്ങളുടെ അവകാശമാണ് തൃശൂർ പൂരം. ഹൈക്കോടതിയുടെ നിയമങ്ങൾ അനുസരിച്ച് മാത്രമാകും പൂരം നടത്തുന്നത്. ഇത്തവണ തൃശൂർ പൂരത്തിൽ ഹിതകരമല്ലാത്ത ചില സംഭവങ്ങൾ ഉണ്ടായെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. തൃശൂർ പൂരം മികച്ച രീതിയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം കളക്ടറേറ്റിൽ ചേരുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply