നരേന്ദ്ര മോദി യുക്രൈനിലേക്ക്, 30 വര്‍ഷത്തിന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

യുക്രൈന്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 23ന് മോദി യുക്രൈനില്‍ എത്തും. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരം ആണ് മോദി യുക്രയിനിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷമുള്ള മുപ്പത് വര്‍ഷങ്ങള്‍ക്ക്…

യുക്രൈന്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 23ന് മോദി യുക്രൈനില്‍ എത്തും. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരം ആണ് മോദി യുക്രയിനിലെത്തുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷമുള്ള മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശിക്കുന്നത്. നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. നേരത്തെ ജൂലൈയില്‍ അദേഹം റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുതിനുമായി കൂടിക്കാഴ്ച നടത്തുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Leave a Reply