ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്,ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കൽ. റിപ്പോർട്ട് വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്. ലൈഫും കരിയറും…

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കൽ. റിപ്പോർട്ട് വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്. ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്. ഒരുപാടൊരുപാട് സന്തോഷമുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങൾക്ക് നോക്കണം.ഞങ്ങളും വായിച്ചിട്ടില്ല. ഞങ്ങൾക്കും ഇപ്പോഴാണ് കിട്ടുന്നത് എന്ന് റിമ കല്ലിങ്കൽ പ്രതികരിച്ചു.

റിമയ്ക്ക് കരിയറിൽ അത്തരത്തിലുള്ള എന്തെങ്കിലും അനുഭവമുണ്ടോയെന്ന ചോദ്യത്തിന് ‘ച്ചേ, ച്ചേ ഇല്ല. പുറത്തുവിടാൻ എന്താണ് ഇത്ര ലേറ്റായത് എന്നറിയില്ല. ഞങ്ങളും ചോദിക്കുന്നുണ്ട്.’ എന്നായിരുന്നു നടിയുടെ മറുപടി.

Leave a Reply