ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ നടൻ ഷമ്മി തിലകനിന്റെ പരിഹാസ പോസ്റ്റ്. പിതാവും നടനുമായ തിലകനൊപ്പമുള്ള ചിത്രവും ഷമ്മി പങ്കുവച്ചിട്ടുണ്ട്. ഷമ്മിതിലകനും തിലകനും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് ങ്കുവെച്ചത്. ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ”കള്ളൻ”. ചിരിക്കണ ചിരി കണ്ടാ’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ വിവിധ സംഘടനകൾക്ക് എതിരായ സാഹചര്യത്തിലാണ് താരത്തിന്റെ ഇൗ നീക്കം. ചിത്രത്തിന്റെ കമന്റ് ബോക്സിൽ ഷമ്മിയുടെ ധൈര്യത്തെ അഭിനന്ദിച്ചും അതിനെ പിന്തുണച്ചും നിരവധി ആളുകളാണ് കമന്റ് ഇടുന്നത്. തിലകന്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ.



