മലയാള സിനിമാ ലോകത്ത് നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയുടേയും പുരുഷാധിപത്യത്തിന്റേയും ചൂഷണത്തിന്റേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്ന് കാണിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാമര്‍ശം സംബന്ധിച്ച് കേസെടുക്കണമെന്ന പരാതിയില്‍ ആവശ്യമായ നടപടിക്ക് നിര്‍ദേശം നല്‍കി ഡി.ജി.പി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി നല്‍കിയ പരാതിയിലാണ് നടപടി.
136ാം പേജില്‍ മന്ത്രിയെ കുറിച്ച് പരാമര്‍ശം ഉണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ആത്മ’ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മന്ത്രിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അന്വേഷണം ആവിശ്യമാണ് എന്നും അബിന്‍ വര്‍ക്കി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡി.ജി.പി ശിപാര്‍ശ നല്‍കിയിരിക്കുന്നത്.



