കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ പ്രഖ്യാപനവുമായി കേന്ദ്രം. സാന്‍സ്‌കര്‍, ഡ്രാസ്സ്, ഷാം, നുബ്ര, ചാങ്തങ് എന്നിവയാണ് പുതിയ ജില്ലകള്‍. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വികസിത ലഡാക്ക് എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിന്‍റെ ഭാഗമായാണ് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു. ഓരോ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വീട്ടുപടിക്കലെത്തുന്നു.ലഡാക്കിലെ ജനങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



