മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ബംഗ്ലാദേശിലെ പൗരന്മാരോട് വിവേചനം കാണിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. “വ്യത്യസ്‌ത മതം പിന്തുടരുന്നതിനോ വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായമുള്ളതിനോ ഞങ്ങൾ ആരോടും വിവേചനം കാണിക്കില്ല,” എല്ലാ അംഗങ്ങളേയും ഒരു കുടുംബത്തിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മത ന്യൂനപക്ഷങ്ങള്‍, ഗോത്രങ്ങള്‍, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ തുടങ്ങിയവരെല്ലാം പുതിയ ബംഗ്ലാദേശില്‍ തുല്ല്യ അവകാശങ്ങളുള്ള പൗരന്‍മാരായിരിക്കും,’ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് യൂനുസ് പറഞ്ഞു.”
ശ്രീകൃഷ്ണജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ദേശീയ അവധിക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ആണ് അദ്ദേഹം പറഞ്ഞത്. നിരവധി പ്രശ്‌നങ്ങളിലൂടെയാണ് രാജ്യം പോവുന്നതെന്നും സമാധാനപാലനത്തിനുവേണ്ടി ജനങ്ങളും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



