ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെര‍ഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടൻ തന്നെ…

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി.
90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെര‍ഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടൻ തന്നെ പിൻവലിക്കുകയായിരുന്നു. തുടർന്നാണ് 15 പേരുടെ മാത്രം പട്ടിക പുറത്തിറക്കിയത്.

45 പേരുടെ പട്ടികയിൽ പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പേരുകൾ ഇല്ലാതിരുന്നതും ചർച്ചയായി. ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന, മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്ത എന്നിവരുടെ അസാന്നിദ്ധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങിന്റെ സഹോദരൻ ദേവേന്ദ്ര റാണ ആദ്യ പട്ടികയിൽ ഇടം പിടിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജമ്മു കശ്മീർ തെര‌ഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സെപ്റ്റംബ‍ർ 19, 25, ഒക്ടോബർ 1 തീയ്യതികളാണ്. ഒക്ടോബർ നാലിന് വോട്ടെണ്ണും.

Leave a Reply