വീണ്ടും മഴ ശക്തമാകുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ് ഇടുക്കി,…

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എറണാകുളം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ടാണ് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട്. മറ്റെല്ലാ ജില്ലകളിലും മഴ പെയ്യാൻ നേരിയ സാധ്യതയുണ്ട്. ഓഗസ്റ്റ് 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഓഗസ്റ്റ് 31 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Leave a Reply